District News
ചന്ദനപ്പള്ളി: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ഫെലോഷിപ്പ് തുമ്പമൺ ഡിസ്ട്രിക്ട് സംഗമം ചന്ദനപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിൽ നടന്നു. കേന്ദ്ര ജനറൽസെക്രട്ടറി ഷിബു കെ. ഏബ്രഹാം ഉദ്ഘാടനം ചെയ്തു. എസ്ഡിഒഎഫ് തുമ്പമൺ ഡിസ്ട്രിക്ട് പ്രസിഡന്റ് ഫാ. സുനിൽ ഏബ്രഹാം അധ്യക്ഷത വഹിച്ചു.
ഇടവക അസി.വികാരി ഫാ. ജോബിൻ യോഹന്നാൻ , ഭദ്രാസന സെക്രട്ടറി ബിജു ഏബ്രഹാം കൂടൽ, ഡിസ്ട്രിക്ട് കോ-ഓർഡിനേറ്റർ ബിജു വർഗീസ് പള്ളിയേനാത്ത്, ഭദ്രാസന ട്രഷറാർ റെജി വർഗീസ്, മേഖല ക-ഓർഡിനേറ്റർ സിബി ജോസ്, ഇടവക ട്രസ്റ്റി ഷിജു തങ്കച്ചൻ, ഭദ്രാസന അസംബ്ലി അംഗം അനിത സാം, യൂണിറ്റ് വൈസ് പ്രസിഡന്റ് റോയി സാമുവേൽ, സെക്രട്ടറി എം.പി ഷാജി എന്നിവർ പ്രസംഗിച്ചു.
ആധുനിക സമൂഹവും ജീവിത ശൈലിയും എന്ന വിഷയത്തെക്കുറിച്ച് മുത്തൂറ്റ് നഴ്സിംഗ് കോളജ് അസോ. പ്രഫ. ടീന എലിസബത്ത് തോമസ് ക്ലാസ് നയിച്ചു.
District News
തൂമ്പാക്കോട്: മുണ്ടൻമാണി ഫാമിലി ട്രസ്റ്റ് 33-ാം വാർഷികം ഫാ.ഡോ. സന്തോഷ് മുണ്ടൻമാണി ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് എം.പി. ജോസഫ് അധ്യക്ഷതവഹിച്ചു. വിവിധ മേഖലകളിൽ മികവ് പുലർത്തിയവരേയും ജൂബിലേറിയന്മാരേയും ആദരിച്ചു. ഫാ. ജെയ്സൺ മുണ്ടൻമാണി, വർക്കിംഗ് പ്രസിഡന്റ് എം.എൽ. അഗസ്റ്റിൻ, എം.എൽ. ജോസഫ്, എം.ഒ. ജോയ്, എം.വി. ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.
District News
ചാലക്കുടി: ബാങ്കേഴ്സ് ക്ലബിന്റെ രണ്ടാം വാർഷികയോഗം നടത്തി. പ്രസിഡന്റ് എൻ.ഐ. തോമസ് അധ്യക്ഷതവഹിച്ചു.
സെക്രട്ടറി പി.പി. ജോസ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ തോമസ് കാച്ചപ്പിള്ളി സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. ഓണത്തോടനുബന്ധിച്ച് ബാങ്കുകൾക്കായി ഓണാഘോഷ വീഡിയോ ചിത്രീകരണ മത്സരം സംഘടിപ്പിക്കും.
ചാലക്കുടി പ്രദേശത്തുള്ള എല്ലാ ബാങ്കുകൾക്കും മത്സരത്തിൽ പങ്കെടുക്കാം. പുതിയ ഭാരവാഹികളായി എൻ.ഐ. തോമസ് - പ്രസിഡന്റ്, പി.വി. ജോസ് - സെക്രട്ടറി, സി.പി. ലിയോ തോമസ് കാച്ചപ്പിള്ളി - ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.
District News
മലപ്പുറം: മലപ്പുറം വൈഎംസിഎയും സബ് റീജണും സംയുക്തമായി വാർഷിക ജനറൽ ബോഡി യോഗവും എഡ്യുക്കേഷൻ എക്സലൻസ് അവാർഡ് വിതരണവും നടത്തി.
ചടങ്ങിൽ വിവിധ മേഖലകളിൽ മികവു തെളിയിച്ചവരെ ആദരിച്ചു.
മലപ്പുറം സെന്റ് ജോണ്‍ ലൂഥറൻ പള്ളിയിൽ നടന്ന യോഗം കോർ എപ്പിസ്കോപ്പ റവ. മാത്യൂസ് വട്ടിയാനിക്കൽ ഉദ്ഘാടനം ചെയ്തു. വൈഎംസിഎ മലപ്പുറം സബ് റീജൺ ചെയർമാൻ സി.എസ്. റെനി അധ്യക്ഷത വഹിച്ചു.
മലപ്പുറം വൈഎംസിഎ പ്രസിഡന്റ് എ.ജെ.ആന്റണി, സെന്റ് ജോണ്‍ ലൂഥറൻ പള്ളി വികാരി ഫാ. ജോബിൻ ജി. ജോണ്‍, വൈഎംസിഎ യൂത്ത് എക്സ്ചേഞ്ച് ബോർഡ് ചെയർമാൻ ജോജു പപ്പു, ജനറൽ കണ്‍വീനർ ഷാജു ചെറിയാൻ, സെക്രട്ടറി ബിജുമാത്യു, സബ് റീജൺ വനിതാ ഫോറം കണ്‍വീനർ ലില്ലി ആന്റണി, മനോജ് ജോസ്, എസ്. ദാനം, മോഹൻ ജോർജ്, സീമ ഷാലറ്റ് ജോർജ്, മാത്യു ജോണ്‍, ഗ്ലാഡ്സ്റ്റിൻ സന്തോഷ്, കെ.വി. അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.
District News
ആനക്കല്ല്: വണ്ടൻപാറ ജലവിതരണ സൊസൈറ്റിയുടെ 2025 - 2026 വർഷത്തെ വാർഷിക പൊതുയോഗം 14ന് ഉച്ചകഴിഞ്ഞ് രണ്ടിന് ആനക്കല്ല് സെന്റ് ആന്റണീസ് പള്ളി പാരിഷ് ഹാളിൽ നടക്കും.
എം.ജെ. സെബാസ്റ്റ്യൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് തോമസ് ജോസ് കുമ്മണ്ണൂപറന്പിൽ അധ്യക്ഷത വഹിക്കും. സെന്റ് ആന്റണീസ് പള്ളി വികാരി ഫാ. ജോസഫ് പൊങ്ങന്താനത്ത് അനുഗ്രഹപ്രഭാഷണവും പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ വർഗീസ് മുഖ്യപ്രഭാഷണവും നടത്തും.
സെക്രട്ടറി സി.ടി. ജോസഫ് ചൂനാട്ട് റിപ്പോർട്ടും ട്രഷറർ ഡി. സാബു ഉതിരാംകാവിൽ കണക്കും അവതരിപ്പിക്കും. ജില്ലാ പഞ്ചായത്തംഗങ്ങളായ തോമസ് കുന്നപ്പള്ളി, പി. ജീരാജ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ബേബി വട്ടയ്ക്കാട്ട്, ജോണിക്കുട്ടി മഠത്തിനകം, പാറത്തോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡയസ് കോക്കാട്ട്, പഞ്ചായത്തംഗങ്ങളായ ജോസഫ് മാത്യു പാലക്കുടി, വിൻസെന്റ് മാത്യു കുളത്തുങ്കൽ, ജാക്വിലിൻ സെബാസ്റ്റ്യൻ, ജോളി ഫ്രാൻസിസ് മടുക്കക്കുഴി, ഡാനി ജോസ് കുന്നത്ത്, പഞ്ചായത്ത് സെക്രട്ടറി എം.കെ. രാജു, ജോയിന്റ് സെക്രട്ടറി ഷൈജു ആൻഡ്രൂസ് കൊച്ചുപുരയിൽ എന്നിവർ പ്രസംഗിക്കും. യോഗത്തിൽ എം.ജെ. സെബാസ്റ്റ്യൻ എംഎൽഎയ്ക്ക് സ്വീകരണവും നൽകും.
District News
നെടുമങ്ങാട് : കരകുളം ഒരുമ റസിഡന്റ്സ് അസോസിയേഷന്റെ എട്ടാം വാർഷിക പൊതുയോഗവും കുടുംബസംഗമവും കരകുളം പഞ്ചായത്ത് പ്രസിഡന്റ് സി. അജിത് കുമാർ ഉദ്ഘാടനം ചെയ്തു . ഒരുമ പ്രസിഡന്റ് അനിൽകുമാർ അധ്യക്ഷത വഹിച്ചു.
കരകുളം വാർഡ് മെംബർ ജി.കെ. വൈശാഖ്, മുക്കോല വാർഡു മെംബർ ഉഷ എന്നിവർ പ്രസംഗിച്ചു . പുതിയ ഭാരവാഹികളായി കെ. അനിൽകുമാർ (പ്രസിഡന്റ്), കെ. സഹാബ്ദീൻ (സെക്രട്ടറി ) പ്രജീഷ് (ട്രഷറർ )എന്നിവരെ തിരഞ്ഞെടുത്തു. കുടുബാംഗങ്ങളുടെ കലാപരിപാടികൾ ഉണ്ടായിരുന്നു. എസ്എസ്എൽസി ,പ്ലസ് ടു പരീക്ഷകളിലെ വിജയികളെ ആദരിച്ചു.
District News
വൈക്കം: കേരള വ്യാപാരി വ്യവസായ ഏകോപന സമിതി ഉല്ലല യൂണിറ്റ് വാർഷിക പൊതുയോഗം നടത്തി. ജില്ലാ പ്രസിഡന്റ് എം.കെ. തോമസുകുട്ടി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എസ്. ഷാജി അധ്യക്ഷത വഹിച്ചു. കെ.ജെ. മാത്യു, പി. ശിവദാസൻ, ഡി. സോമനാഥൻ, ബിജു പറപ്പള്ളി,അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.
പുതിയഭാരവാഹികളായി ഷാജി എസ്തപ്പാൻ (പ്രസിഡന്റ്), ഡി. ബാബു, എം.കെ. ദേവാനന്ദൻ (വൈസ് പ്രസിഡന്റുമാർ), ഡി. സോമനാഥൻ (ജനറൽ സെക്രട്ടറി), സന്തോഷ് ചിറ്റയിൽ, ബിജുപറപ്പള്ളി (സെക്രട്ടറിമാർ), അനിൽകുമാർ (ട്രഷറർ) എന്നിവർ ഉൾപ്പെട്ട ഭരണസമിതിയെ തെരഞ്ഞെടുത്തു.
District News
പള്ളിവളവ്: വ്യാപാരി വ്യവസായി ഏകോപന സമിതി മതിലകം യൂണിറ്റ് വാർഷിക പൊതുയോഗം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി എൻ.ആർ. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ്് സുനിൽ. പി. മതിലകം അധ്യ ക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ്് പി. പവിത്രൻ മുഖ്യപ്രഭാഷണം നടത്തി.
യൂണിറ്റ് ജോയിന്റ്് സെക്രട്ടറി പി.ജി. രാമകൃഷ്ണൻ റിപ്പോർട്ടും ട്രഷറർ കെ.കെ. ബഷീർ വരവുചെലവുകണക്കും അവതരിപ്പിച്ചു. യൂണിറ്റ് സെക്രട്ടറി ക്ലീറ്റസ് തിയ്യാടി, വൈസ് പ്രസിഡന്റ്് പി.വൈ. ഷെഫീഖ് തുടങ്ങിയവർ പ്രസംഗിച്ചു.
ചെന്ത്രാപ്പിന്നി: വ്യാപാരി വ്യവസായി ഏകോപനസമിതി ചെന്ത്രാപ്പിന്നി യൂണിറ്റ് വാർഷിക പൊതുയോഗം നടത്തി. വി.കെ. കുമാരൻ സ്മാരക സാംസ്കാരിക നിലയത്തിൽ നടന്ന പൊതുയോഗം സംഘടന ജില്ലാ ജനറൽ സെക്രട്ടറി എൻ.ആർ. വിനോദ്കുമാർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് യു.യു. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.
യൂണിറ്റ് ജനറൽ സെക്രട്ടറി പി.എസ്. അഖിലേഷ് പ്രവർത്തനറിപ്പോർട്ടും വരവുചെലവുകണക്കും അവതരിപ്പിച്ചു. യൂണിറ്റ് സെക്രട്ടറി എം.യു. ഉമറുൽ ഫാറൂഖ്, എക്സിക്യൂട്ടീവ് അംഗം സുനിൽ ബാബു തുടങ്ങിയവർ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളായി പി.എസ്. അഖിലേഷിനെ പ്രസിഡന്റായും എം.യു. ഉമറുൽ ഫാറൂഖിനെ ജനറൽ സെക്രട്ടറിയായും ബഷീർ പള്ളിപ്പറമ്പിലിനെ ട്രഷററായും തെരഞ്ഞെടുത്തു.
NRI
ഹൂസ്റ്റൺ: കേരളത്തിന്റെ അക്ഷര നഗരി എന്നറിയപ്പെടുന്ന കോട്ടയം പട്ടണമുൾപ്പെടുന്ന കോട്ടയം ജില്ലയിൽ നിന്ന് അമേരിക്കയിലെ ഹൂസ്റ്റൺ പട്ടണത്തിലും സമീപ പ്രദേശത്തും താമസിക്കുന്നവരുടെ സംഘടനായ കോട്ടയം ക്ലബിന്റെ 2026 ലെക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പും പോയ വർഷത്തെ വാർഷീക റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു.
ഫെബ്രുവരി 22 നു ഞായറാഴ്ച വൈകിട്ട് ആറുമണിയോടെ അപ്ന ബസാർ ഹാളിൽ വച്ചായിരുന്നു ജനറൽ ബോഡിയും തെരഞ്ഞെടുപ്പും നടത്തപ്പെട്ടു.
മാത്യു കുര്യാക്കോസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സമ്മേളനത്തിൽ എത്തിച്ചേർന്ന എല്ലാവര്ക്കും സുഗു ഫിലിപ്പ് സ്വാഗതം പറഞ്ഞു. തുടർന്ന് സെക്രട്ടറി ഷിബു കെ മാണി വാർഷീക റിപ്പോർട്ടും ട്രഷറർ അജി കോര വാർഷീക കണക്കും അവതരിപ്പിക്കുകയുണ്ടായി.
ഇന്റേണൽ ഓഡിറ്റർ മാത്യു കഴിഞ്ഞ ഭരണസമിതിയുടെ പ്രവർത്തനങ്ങളെ അനുമോദിക്കുകയും തുടർന്ന് ജനറൽ ബോഡി വാർഷീക റിപ്പോർട്ടും കണക്കും ഐക്യകണ്ടേന പാസാക്കുകയും ചെയ്തു.
പ്രസിഡന്റായി സുഗു ഫിലിപ്പിനെയും വൈസ് പ്രസിഡന്റുമാരായി മാത്യു കുര്യാക്കോസിനെയും റോസെനി ഷോണിനെയും സെക്രട്ടറിയായി ലതീഷ് കൃഷ്ണനെയും ജോയിന്റ് സെക്രട്ടറിയായി ബിബി പാറയിലിനെയും ട്രഷറായി ജോജി ഈപ്പനെയും ജോയിന്റ് ട്രഷററായി ബിജു ശിവനെയും ഓഡിറ്ററായി അജി കോരയെയും പി ആർ ഓ യായി എസ കെ ചെറിയനെയും ഐക്യകണ്ടേന തെരഞ്ഞെടുത്തു.
അഡ്വൈസറി ബോർഡ് അംഗങ്ങളായി ഷിബു കെ മാണി, പി സി ജോർജ് എന്നിവരെയും എക്സിക്യൂട്ടീവ് ബോർഡ് അംഗങ്ങളായി സ്റ്റീഫൻ ഫിലിപ്പോസ്, സുജി ജോൺ, വന്നല പോത്തൻ, തോമസ് സ്കറിയ, ഷോൺ തോമസ്
, എബ്രഹാം കുര്യാക്കോസ് (ബെന്നി), ജൂബി തോമസ്, സജീവ് ജേക്കബ്, ബിജോയ് തോമസ്, മധു ചേരിക്കൽ എന്നിവരെയും വിമൻസ് ഫോറം അംഗങ്ങളായി ടിസിയാ ഷിബു, മറിയാമ്മ ജോർജ്, മറിയ സ്കറിയ, ഡോ. ടോൺസി ഈപ്പൻ, ആൻസി ജോൺ, ശാന്തമ്മ പോത്തൻ സുജ ബെന്നി എന്നിവരെയും തെരഞ്ഞെടുത്തു.
ഹൂസ്റ്റണിലെ കലാ സാഹിത്യ രംഗത്തെ നിറ സാന്നിധ്യമാണ് പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുത്ത സുഗു ഫിലിപ്പ്. അറിയപ്പെടുന്ന ഗായകനും മിമിക്രികാലാകാരനും കുടിയാണദ്ദേഹം. മാഗിന്റെ സജ്ജീവ പ്രവർത്തകനാണ് സെക്രട്ടറിയായി തെരഞ്ഞെടുത്ത ലതീഷ് കൃഷ്ണൻ.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഹൂസ്റ്റണിൽ വളരെ സജ്ജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ് കോട്ടയം ക്ലബ്. നാടിന്റെ സാംസ്കാരിക പൈതൃകം കാത്തുസൂക്ഷിക്കുന്നതോടൊപ്പം നിരവധി ജീവ കാരുണ്യ പ്രവർത്തനങ്ങൾ നാട്ടിൽ ഇതിനോടകം ചെയ്തിട്ടുണ്ട്.
വരും കാലങ്ങളിൽ ക്ലബിനെ ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങൾ നടത്തുന്നതിനായിട്ടുള്ള നിർദ്ദേശങ്ങൾ അംഗങ്ങൾ മുന്നോട്ട് വയ്ക്കുകയുണ്ടായി. ജനറൽ ബോഡിയിൽ പങ്കെടുക്കുന്നതിനായി നിരവധി ആളുകൾ എത്തിച്ചേർന്നത് സംഘടനയുടെ പ്രവർത്തന മികവിനുള്ള അംഗീകാരമാണെന്നും കൂടുതൽ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകുന്ന രീതിയിൽ പ്രവൃത്തിക്കുമെന്ന് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സുഗു ഫിലിപ്പ് ഉറപ്പുനൽകയുണ്ടായി.
NRI
ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയിലെ ആദ്യകാല സമാജങ്ങളിലൊന്നായ ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജത്തിന്റെ 51-ാമത് പൊതുയോഗം ഫ്രാങ്ക്ഫർട്ട് നോര്‍ത്ത് വെസ്റ്റ് സെൻട്രത്തിലെ സാൽ ബൌ ടിറ്റൂസ് ഫോറത്തില്‍ സമാജം പ്രസിഡന്റ് ഡിപിൻ പോളിന്റെ അധ്യക്ഷതയില്‍ കൂടി.
പ്രസിഡന്റിന്റെ സ്വാഗതത്തിനു ശേഷം സമാജം സെക്രട്ടറി ഹരീഷ് പിള്ള 2025ലെ വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ രതീഷ് മേടമേൽ വാര്‍ഷിക വരവുചെലവു കണക്കുകളും അവതരിപ്പിച്ചു.
തുടർന്ന് നടന്ന പൊതുചർച്ചയിൽ സമാജത്തിന്റെ 2025ലെ പ്രവർത്തനങ്ങൾ മികച്ചതായിരുന്നു എന്നും പ്രത്യേകിച്ച് 55-ാം വാർഷികാഘോഷം വളരെ നന്നായിരുന്നു എന്നും എല്ലാവരും അഭിപ്രായപ്പെട്ടു.
2026ലെ പുതിയ ഭാരവാഹികളായി ഡിപിന് പോള്‍ (പ്രസിഡന്റ്), ഹരീഷ് പിള്ള (സെക്രട്ടറി), രതീഷ് മേടമേൽ (ട്രഷറര്‍), വനിതാ മെമ്പറായി റജീന രജീന്ദ്രനാഥ്, കമ്മിറ്റിയംഗങ്ങളായി ബിന്നി തോമസ്, അജു സാം, ഷൈജു വർഗീസ് എന്നിവരെയും തെരഞ്ഞെടുത്തു. ജിബിന്‍ ജോണ്‍ ആണ് ഓഡിറ്റര്‍.
പൊതുയോഗത്തിന് എത്തിയ സമാജം അംഗങ്ങള്‍ക്കും സുഗമമായ തെരഞ്ഞെടുപ്പിന് നേതൃത്വം നല്കിയ വരണാധികാരികള്‍ക്കും പുതിയ പ്രസിഡന്റ് ഡിപിന് പോള്‍ നന്ദി പറഞ്ഞു.
NRI
കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ (കല കുവൈറ്റ്) 47-ാമത് വാർഷിക പൊതുസമ്മേളനം വ്യാഴാഴ്ച വൈകുന്നേരം 6.30ന് സ. സനൽ കുമാർ നഗർ (ഇന്ത്യൻ സെൻട്രൽ സ്കൂൾ അബ്ബാസിയയിൽ) നടക്കും.
മുതിർന്ന മാധ്യമ പ്രവർത്തകനും സാംസ്കാരിക പ്രവർത്തകനുമായ കെ.ജെ. ജേക്കബ് മുഖ്യാതിഥിയായി പങ്കെടുക്കുന്ന പൊതുസമ്മേളനത്തിലേക്ക് കുവൈറ്റിലെ മുഴുവൻ പ്രവാസി സുഹൃത്തുക്കളെയും സ്വാഗതം ചെയ്യുന്നതായി കല കുവൈറ്റ് ഭാരവാഹികൾ അറിയിച്ചു.
District News
കുന്നംകുളം: സെന്റ് സെബാസ്റ്റ്യൻ ഇടവകയിൽ വിശ്വാസപരിശീലന ദിനവും ഭക്തസംഘടന സംയുക്ത വാർഷികവും തൃശൂർ സെന്റ് തോമസ് കോളജ് എക്സിക്യൂട്ടീവ് മാനേജർ ഫാ. ബിജു പാണേങ്ങാടൻ ഉദ്്ഘാടനം ചെയ്തു. വികാരി ഫാ. ഡെയ്സൻ മുണ്ടോപുറം അധ്യക്ഷനായിരുന്നു. സൂര്യ സ്റ്റാർ സിംഗർ ഫെയിം ഏയ്ഞ്ചൽ മരിയ തോമസ് മുഖ്യപ്രഭാഷണം നടത്തി.
ചിറളയം ഹോളി ചൈൽഡ് കോണ്‍വന്റ് സിസ്റ്റർ സുപ്പീരിയർ സിസ്റ്റർ ബെൻസി സിഎംസി, കെക്കാരന്മാരായ വർഗീസ് ആന്റണി, കെ.എൽ. ലോയ്ഡ്, ജോഫി ജോസഫ്, ഭക്തസംഘടന ഏകോപനസമിതി കണ്‍വീനർ സി.ഒ. ആന്റണി, പിടിഎ പ്രസിഡന്റ്് എം.എൽ. സുനിൽ, സ്റ്റുഡൻസ് കൗണ്‍സിൽ പ്രസിഡന്റ്് സി.എഫ്. ആൻ റോസ, ജിനി ജെയ്മോൻ, ഷോബി റൊണാൾഡ്്് എന്നിവർ പ്രസംഗിച്ചു. വിശ്വാസ പരിശിലന പ്രിൻസിപ്പൽ പി.എ. ലില്ലി സ്വഗതവും വൈസ് പ്രിൻസിപ്പൽ സി.ഡി. ബിന്നി നന്ദിയും പറഞ്ഞു.
NRI
ന്യൂഡൽഹി: ഓർത്തഡോക്സ് സഭ ഡൽഹി ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ വാർഷിക സെമിനാർ ശനി, ഞായർ ദിവസങ്ങളിൽ മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച് ലക്നോയിൽ നടക്കും. സെമിനാറിന്റെ ഉദ്ഘാടനം രാവിലെ 10ന് യുവജനപ്രസ്ഥാന വൈസ് പ്രസിഡന്റ് ഫാ. ജെയിൻ സി. മാത്യു നിർവഹിക്കും
"സ്വാതന്ത്ര്യത്തിനായിട്ട് ക്രിസ്തു നമ്മെ സ്വതന്ത്രരാക്കി.. ആകയാൽ അത് ഉറച്ചുനിൽപ്പിൻ.. അടിമ നുകത്തിൽ പിന്നെയും കുടുങ്ങി പോകരുത്' എന്ന വിഷയത്തെ ആസ്പദമാക്കി ഫാ. ആരോൺ മാത്യൂസ് ജോഷുവ, റീന ചാൾസ് (ഇഇഎഫ് ചെയർപേഴ്സൺ) എന്നിവർ ക്ലാസുകൾ നയിക്കും.
ഡൽഹി ഭദ്രാസനത്തിലെ വിവിധ പള്ളികളിൽ നിന്നു വൈദികർ, പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.